കണ്ണൂര്‍ പുഷ്‌പോത്സവം ഇന്ന് മുതല്‍
കണ്ണൂര്‍:
ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം 8 മുതല്‍ 18 വരെ കളക്ട്രേറ്റ് മൈതാനിയില്‍ നടക്കും. 8നു വൈകിട്ട് അഞ്ചിന് മന്ത്രി എ.സി മൊയ്ദീന്‍ ഉദ് ഘാടനം ചെയ്യും. ജില്ലാ കാലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയാകും. ഉദ്ഘടനത്തോടനുബന്ധിച്ചു പിന്നണി ഗായിക കീര്‍ത്തന ശബരീഷും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുധീഷ് ചാലക്കുടിയും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടക സംസ്ഥാനത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും തമിഴ്‌നാട്, പൂന എന്നിവിടങ്ങളില്‍ നിന്നും സൊസൈറ്റി നേരിട്ട് എത്തിക്കുന്ന പൂച്ചെടികളും പുല്‍ തകിടിയും ഉപയോഗിച്ചു പതിനായിരം ചതുരശ്ര അടി വിസ്തീര്ണത്തില്‍ പ്രത്യേകമായി ഉദ്യാനം തയ്യാറാക്കും.
വിവിധ നഴ്‌സറി സ്ഥാപനങ്ങളുടെ അനേകം ചെടികളും പച്ചക്കറി ഫല വൃക്ഷങ്ങളും മറ്റു നടീല്‍ വസ്തുക്കളും ഔഷധ സസ്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമായിരിക്കും. വളങ്ങളും കീടനാശിനികളും ഫുഡ്‌കോര്‍ട്ടും നഗരിയില്‍ ഉണ്ടാകും. സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിയനുകള്‍ കാര്‍ഷിക പുഷ്പാലങ്കാര മത്സരങ്ങള്‍,ഫോട്ടോ ഗ്രാഫി മത്സരം, കാര്‍ഷിക ക്വിസ്, വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
18നു വൈകിട്ട് ആറിന് സമാപനം പി.കെ ശ്രീമതി എം.പി ഉദ് ഘാടനം ചെയ്യും. ഇ.പി ലത സമ്മാനദാനം നിര്‍വഹിക്കും. പ്രത്യേ കത്തരം നമ്പ്യാര്‍ വട്ടം, ആന്തൂറിയം എന്നിവയും ഉണ്ടായിരിക്കും.
രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. 35 രൂപ പ്രവേശന ഫീസ്. വാര്‍ത്താസമ്മേളനത്തില്‍ പി.വി രത്‌നകരന്‍, യു.കെ.ബി നമ്പ്യാര്‍, ഇ.കെ പദ്മനാഭന്‍, ഗൗരി നമ്പ്യാര്‍,വി.പി കിരണ്‍ പങ്കെടുത്തു. …
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment