Header Ads

  • Breaking News

    ഇരട്ടക്കൊലപാതകം നടത്തിയത് കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമോ? ജീപ്പ് കേന്ദ്രീകരിച്ച്‌ അന്വേഷണം; ഏഴു പേര്‍ കസ്റ്റഡിയില്‍


    കാസര്‍​ഗോഡ്: 
    ഇരട്ടക്കൊലപാതകം നടത്തിയതിയത് കണ്ണൂര്‍ രജിസ്ട്രേഷനുള്ള ജീപ്പിലെത്തിയ സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഈ ജീപ്പാണ് കൃപേഷിനെയും ശരത്തിനെയും ഇടിച്ചിട്ടതെന്ന് കരുതുന്നത്. കണ്ണൂരില്‍ നിന്നും രണ്ട് ജീപ്പുകളിലായി സംഘം കല്യാട്ട് എത്തിയിരുന്നു. ഇവ കണ്ടെത്താന്‍ സിസിടിവിയുടെ സഹായം പൊലീസ് തേടും. മൊബൈല്‍ ടവറുകള്‍കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
    കൊലപാതകം നടന്ന സ്ഥലത്ത് നിന്നും പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ കിട്ടിയതും കേസന്വേഷണത്തില്‍ നിര്‍ണായക തെളിവാകും. ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ പകരം വീട്ടുന്നതിനായി പ്രാദേശിക നേതൃത്വം നല്‍കിയ ക്വട്ടേഷനായാണ് കണ്ണൂരില്‍ നിന്നും സംഘം എത്തിയതെന്നാണ് കരുതുന്നത്. കല്യാട്ട് പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതിയോ​ഗം കഴിഞ്ഞ് മടങ്ങിയ യുവാക്കളെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവരെ സിപിഎം പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിച്ച്‌ കൊടുത്തതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
    കൊലപാതകത്തിന് ശേഷം സംഘം കര്‍ണാടകയിലേക്ക് കടന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ രണ്ട് സി‌പിഎം അനുഭാവികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad