കാടാച്ചിറയിലെ ക്വാർട്ടേഴ്സിൽ യുവതി മരിച്ച സംഭവം; പോലീസ് തെരഞ്ഞ അജ്ഞാത യുവാവ് പിടിയിൽ; നാലുവർഷമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിന്റെ വെളിപ്പെടുത്തൽ
കണ്ണൂർ:
കാടാച്ചിറയിലെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കായലോട് സ്വദേശിയായ യുവാവിനെ എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു.പാലയാട്ടെ ശങ്കരൻ-അമ്മാളു ദന്പതികളുടെ മകൾ നിഷ (36) മരിച്ച സംഭവത്തിലാണ് യുവാവ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ 30 തിനാണ് നിഷയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിൽ ഒരാൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. എന്നാൽ ഇയാൾ വന്നപ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ചത്.തൂങ്ങിമരിച്ച യുവതിയെ കസേരയിൽ ഇരുത്തിയശേഷം വീടുപൂട്ടി ഇയാൾ പുറത്തോട്ടു പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുമായി നാലു വർഷത്തോളം ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നിഷ മക്കളുമായി ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നു.
ബന്ധുവീട്ടിലായിരുന്ന കുട്ടികൾ 30ന് വൈകുന്നേരം സ്കൂൾ കഴിഞ്ഞു വന്നപ്പോൾ നിഷയെ കണ്ടില്ല.
തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ തൂങ്ങിയ കയറും മറ്റും കണ്ടതു
മറ്റൊരു മുറിയിലായിരുന്നു.

No comments
Post a Comment