Header Ads

  • Breaking News

    പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്


    പരിയാരം:
    പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറുമ്പോള്‍ തികച്ചും അഭിമാനമുണ്ട്. ഉത്തരമലബാറിലെ ജനങ്ങളുടെ വലിയ ആവശ്യമാണ്‌ ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്‌. കണ്ണൂർ ജില്ലയിൽ ഒരു ഗവ. മെഡിക്കൽ കോളേജില്ലെന്ന സ്ഥിതിയും എൽ.ഡി.എഫ്‌ സർക്കാർ തീരുമാനത്തിലൂടെ തിരുത്തപ്പെടുകയാണ്‌.
    പരിയാരം മെഡിക്കല്‍ കോളേജിന്റെ തുടക്കഘട്ടത്തിൽ നിരവധി ജനകീയ സമരങ്ങളാണ് നടന്നത്. അതിലേറ്റവും വലിയ മുദ്രാവാക്യമായിരുന്നു പരിയാരം മെഡിക്കല്‍ കോളേജ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റണമെന്നത്. അന്നുനടന്ന സമരത്തെ അടിച്ചമര്‍ത്താന്‍ വലിയ ശ്രമങ്ങളുണ്ടായി. എന്നാല്‍ ശക്തമായ സമരങ്ങളാണ് അന്ന് നടന്നത്. അതിൽ ഞാനും പങ്കാളിയായിരുന്നു.
    ഇന്ന് ആരോഗ്യമന്ത്രിയായിരിക്കെ, പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കാന്‍ ഓഡിനന്‍സിറക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു എന്നത്‌ ഏറെ അഭിമാനത്തോടെയാണ്‌ പങ്കുവെയ്ക്കുന്നത്‌.
    സര്‍ക്കാരിന്റെ ആയിരം ദിനത്തിനുള്ളില്‍ കൈവരിച്ച നിരവധി നേട്ടങ്ങള്‍ക്കൊപ്പം പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും മാറുകയാണ്.
    ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലിന്റെ ഭാഗമായി ബോർഡ് ഓഫ് കൺട്രോളിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ നിയന്തിണത്തിലാക്കാനുള്ള തീരുമാനമാണ് ഉണ്ടായത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉള്ള നടപടി സ്വീകരിച്ചു വരുന്നു. ഈ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറുന്നതോടെ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ സൗജന്യ ചികിത്സ ജനങ്ങള്‍ക്കും ലഭ്യമാകും. ഉത്തര മലബാറില്‍ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്ലാത്തതിനാല്‍ ഇത് ഏറെ അനുഗ്രഹമാവുകയും ചെയ്യും.
    ഏറെ സൗകര്യങ്ങളുള്ള പരിയാരം മെഡിക്കൽ കോളേജ്‌ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും കൂടുതൽ മികച്ചതും ലോകോത്തര നിലവാരത്തിലേക്കും ഉയർത്തുക എന്നതാണ്‌ ഭാവിയിലെ സർക്കാർ ലക്ഷ്യം. ഇതിനായി കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
    *കെ കെ ശൈലജ ടീച്ചര്‍*
    ആരോഗ്യ മന്ത്രി

    🛑🖥  🄴🅉🄷🄾🄼🄴 🄻🄸🅅🄴  🖥🛑
              Online News Media 
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്

    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad