Header Ads

  • Breaking News

    ചായപ്പൊടിയിലും മായം :


    കൂത്തുപറമ്പ്: 
    കൂത്തുപറമ്പ് നഗരസഭയിലെ ഒരുവിഭാഗം ചായക്കടകളിലും ഹോട്ടലുകളിലും മായം കലര്‍ത്തിയ ചായപ്പൊടികള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞദിവസങ്ങളില്‍ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ കടകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചായപ്പൊടിയില്‍ കൃത്രിമനിറങ്ങള്‍ ചേര്‍ത്തിട്ടുള്ളതായി സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ചായപ്പൊടിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സഹായത്തോടെ കോഴിക്കോട്ടുള്ള റീജണല്‍ അനലറ്റിക്കല്‍ ഫുഡ് ലാബോറട്ടറിയിലേക്കയച്ചു. തുടര്‍ന്ന് ലഭിച്ച പരിശോധനാഫലത്തില്‍ നിരോധിക്കപ്പെട്ട കൃത്രിമ വര്‍ണവസ്തുക്കള്‍ ചേര്‍ത്തതായി കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം ഒരുകാരണവശാലും ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ പാടില്ലാത്ത നിറങ്ങളാണ് ഇവ.

    ഗുണനിലവാരം കുറഞ്ഞ ചായപ്പൊടികളും ഉപയോഗിച്ചശേഷം കളയുന്ന ചായപ്പൊടികളും ശേഖരിച്ചുകൊണ്ടുപോയി കേരളത്തിനുപുറത്തുള്ള രഹസ്യകേന്ദ്രത്തില്‍വെച്ച് വര്‍ണവസ്തുക്കളും രുചിവര്‍ധകവസ്തുക്കളും ചേര്‍ത്താണ് ഇത്തരം ചായപ്പൊടി വിപണിയിലെത്തിക്കുന്നത്. മായം കലര്‍ന്ന ചായപ്പൊടികള്‍ ഉപയോഗിക്കരുതെന്ന കര്‍ശനനിര്‍ദേശം എല്ലാ കച്ചവടക്കാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും മായം കലര്‍ന്ന ചായപ്പൊടികള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കച്ചവടക്കാരുടെ കച്ചവട ലൈസന്‍സ് നഗരസഭ റദ്ദാക്കി പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി.ബാബു നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.അനീഷ്, പി.ബാബു, എം.ഹനിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ ആരോഗ്യവിഭാഗം നടത്തിയ പരിശോധനകളില്‍ വെളിച്ചെണ്ണയിലും ശര്‍ക്കരയിലും മായം കലര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad