പയ്യന്നൂരിനും ഇനി സ്വന്തമായി ആർ.ടി. ഓഫീസ്
പയ്യന്നൂർ:
പയ്യന്നൂർ താലൂക്ക് പരിധിയിലുള്ളവർക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ആവശ്യങ്ങൾക്ക് തളിപ്പറമ്പിനെ ആശ്രയിക്കേണ്ട. താലൂക്കിനുകീഴിൽ സബ് ആർ.ടി. ഓഫീസ് ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബുധനാഴ്ചത്തെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മറ്റ് ആറ്് സബ് ആർ.ടി. ഓഫീസുകൾക്കൊപ്പമാണ് പയ്യന്നൂരിലും ഓഫീസ് അനുവദിക്കാൻ തീരുമാനമായത്. ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായി എഴ് തസ്തികകളും അനുവദിച്ചിട്ടുണ്ട്. പയ്യന്നുർ കേന്ദ്രമായി താലൂക്ക് ഓഫീസ് പ്രഖ്യാപനം നടത്തിയപ്പോൾത്തന്നെ ഇതിനനുബന്ധമായി ആർ.ടി. ഓഫീസും വേണമെന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആളുകൾ ആവശ്യപ്പെട്ടിരുന്നു. അതാണിപ്പോൾ നടപ്പാകുന്നത്. പയ്യന്നൂരിൽ താലൂക്ക് ഓഫീസ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിലാണ് ആർ.ടി. ഓഫീസും അനുവദിക്കാൻ തീരുമാനമായത്. 22 വില്ലേജ് ഓഫീസുകൾ ഉൾപ്പെടുന്നതാണ് പയ്യന്നൂർ താലൂക്ക്. ഓഫീസ് നിലവിൽ വരുന്നതോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്, വാഹനപരിശോധന തുടങ്ങിയ ആവശ്യങ്ങൾക്ക് തളിപ്പറമ്പിനെ ആശ്രയിക്കേണ്ടിവരില്ല.

മലയോര മേഖലകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തെ ആളുകൾ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള വിവിധ ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് തളിപ്പറമ്പ് ഓഫീസിനെയായിരുന്നു. ദൂരം കൂടുതൽ പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത്രയും ദൂരം പോയി വാഹനസംബന്ധിയായ ആവശ്യങ്ങൾ നടത്തിയെടുക്കുക എന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
No comments
Post a Comment