പാസ് വേര്‍ഡുകളില്ലാത്ത ഇ-ലോകം സാധ്യമാകുമോ? ഇനിയെല്ലാം വിരല്‍ത്തുമ്പിലെന്ന് ഗൂഗിള്‍
പ്ലേസ്റ്റോറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നതിന് പാസ് വേര്‍ഡ് ആവശ്യമില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ആപ്പുകള്‍ തുറക്കാനും പ്രൊട്ടക്ടഡ് സൈറ്റുകളിലേക്ക് കയറുന്നതിനും ഇനി ഫിംഗര്‍ പ്രിന്റോ പിന്‍ നമ്പറോ മതിയാവും. പാസ് വേര്‍ഡ് ആവശ്യമുള്ള ഒന്നിലേറെ സൈറ്റുകള്‍ തുറക്കുന്നതിന് ഒരു പ്രാവശ്യം വിരല്‍തുമ്പ് പതിപ്പിച്ചാല്‍ മതിയാവുമെന്നതും ഈ സങ്കേതത്തിന്റെ സവിശേഷതയായി ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു. എഫ്ഡിഐഒ 2 പ്രോട്ടോകോള്‍ ആണ് ഗൂഗിള്‍ ഇതിനായി ഉപയോഗിക്കുന്നത്.
പാസ് വേര്‍ഡ് ഫ്രീയാക്കുന്നതിനൊപ്പം തന്നെ ഫിഷിങ് പോലുള്ള സൈബര്‍ ആക്രമണങ്ങളെയും ചെറുക്കാനുള്ള വിദ്യ ഗൂഗിള്‍ മുന്നോട്ട് വയ്ക്കുന്നു. ദീര്‍ഘകാലമായി ഇതിന്റെ പണിപ്പുരയിലായിരുന്നുവെന്നും വിജയകരമായി പാസ് വേര്‍ഡില്ലാതെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയുമെന്ന കണ്ടെത്തല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും ഗൂഗിളിന്റെ പ്രൊഡക്ട് മാനേജരായ ക്രിസ്റ്റിയന്‍ ബ്രാന്‍ഡ് വെളിപ്പെടുത്തി.
ഉപഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുന്നതോടെ ബ്ലാക്ക്‌മെയിലിങ് അടക്കമുള്ള ഭീഷണികളെ ചെറുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഗൂഗിള്‍ പറയുന്നത്. തികച്ചും സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങളാണ് എഫ്‌ഐഡിഒ2 പ്രോട്ടോക്കോളിന്റെ അടിസ്ഥാനം.
No comments
Post a Comment