Header Ads

  • Breaking News

    പുതിയ മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്


    പുതിയ മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്. അടുത്തിടെ ഇറക്കിയ സ്റ്റിക്കറിലാണ് മാറ്റം വരുത്തുന്നത്. നിലവില്‍ വാട്ട്സ്ആപ്പില്‍ സ്റ്റിക്കര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു സെറ്റ് സ്റ്റിക്കറായി മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ അപ്ഡേഷനില്‍ ഒരു സെറ്റ് സ്റ്റിക്കറില്‍ ഒരു സ്റ്റിക്കര്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

    ഇത് പോലെ തന്നെ ഫേസ്ബുക്കില്‍ അടുത്ത അപ്ഡേഷനില്‍ ഫിംഗര്‍പ്രിന്‍റ് ഓതന്‍റിഫിക്കേഷന്‍ ലഭ്യമാവും. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ആദ്യം എത്തുക ആന്‍ഡ്രോയ്ഡ് ഫോണിലാണ്. ചാറ്റ് ആരംഭിക്കാനോ, അല്ലെങ്കില്‍ അപ്പ് തന്നെ തുറക്കാനോ നമ്പര്‍ലോക്ക് പോലെ നിങ്ങള്‍ക്ക് ഫിംഗര്‍പ്രിന്‍റ് ഉപയോഗിക്കാം. ഇപ്പോള്‍ ഹൈ എന്‍റ്, മിഡ് ബഡ്ജറ്റ് എന്ന ഭേദമില്ലാതെ ഫോണുകള്‍ എല്ലാം തന്നെ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണില്‍ നല്‍കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

    ഈ ഫീച്ചർ ലഭ്യമാവാൻ Settings > Account > Privacy എന്ന രീതി ഉപയോഗിക്കാവുന്നതാണ്. ഒരിക്കല്‍ ഈ ഫീച്ചര്‍ എന്‍എബിള്‍ ചെയ്താല്‍ പിന്നീട് വാട്ട്സ്ആപ്പ് തുറയ്ക്കാന്‍ ഈ ഫീച്ചര്‍ വേണം.

    No comments

    Post Top Ad

    Post Bottom Ad