പാക് സേനയ്ക്ക് തിരിച്ചടിക്കാന്‍ സമ്പൂര്‍ണ അനുമതി നല്‍കി
ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്പൂര്‍ണ അനുമതി നല്‍കി. ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും യോഗത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
അതിര്‍ത്തി ലംഘിച്ച് പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമിlല്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ഈ നടപടിയെന്നും ഖാന്‍ ആരോപിച്ചു.
അതേസമയം, അടിയന്തരസാഹചര്യം കണക്കിലെടുത്ത് നാളെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ചേരും. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കുന്നതിനാണ് അസംബ്ലി അടിയന്തിരമായി വിളിച്ചുചേര്‍ക്കുന്നത്.
No comments
Post a Comment