Header Ads

  • Breaking News

    മുഫ്തി മാട്ടൂൽ ഓഫീസ്‌ ഉത്‌ഘാടനം മാർച്ച്‌ 10 ഞായറാഴ്ച്ച



    മാട്ടൂൽ:
    മാട്ടൂലിലെ കൂട്ടായ്മയായ മുഫ്തി മാട്ടൂലിന്റെ പുതിയ ഓഫീസ്‌ ഉത്ഘാടനം മാർച്ച്‌ 10 ഞായറാഴ്ച്ച വൈകുന്നേരം 4:30 നു നിർവ്വഹിക്കും.
    മാട്ടൂൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി മുഹമ്മദ്‌ അലി ഹാജി ആണു ഓഫീസ്‌ ഉത്ഘാടനം നിർവ്വഹിക്കുന്നത്‌.
    മുഖ്യ അതിഥി ആയി R J മുസാഫിർ (RED FM kannur)പങ്കെടുക്കും.
    ഉപഹാര സമർപ്പണം ഓൺലൈൻ റിപ്പോർട്ടറും അവതാരകനും ആയ അൽതാഫ്‌ മാട്ടൂൽ നിർവ്വഹിക്കും.
    ഡെറാഡൂണിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് 2019 ൽ (100, 200 റൺ മത്സരങ്ങളിൽ വെള്ളി മെഡൽ, 4×100 റിലേയിൽ സ്വർണ്ണ മെഡൽ ,4×400 റിലേയിൽ വെള്ളി മെഡൽ ) മികച്ച പ്രകടനം കാഴ്ചവച്ച മാട്ടൂൽ എം.യു.പി.സ്കൂൾ കായികാദ്ധ്യാപകനായ തസ്ലിം മാട്ടൂലിനെ ഉത്ഘാടന വേദിയിൽ വെച്ച്‌ അനുമോദിക്കുമെന്നും മുഫ്തി ഭാരവാഹികൾ അറിയിച്ചു
    പ്രമുഖ നേതാക്കളും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന വെക്തികളും മുഫ്തി മാട്ടൂലിന്റെ ഓഫീസ്‌ ഉത്ഘാടനത്തിനു പങ്കെടുക്കും.

    മാട്ടൂൽ സൗത്ത്‌ ഗ്രാമീണ വായനശാലക്ക്‌ യാസീൻ പള്ളിക്ക്‌ സമീപമാണു ഭാവിയിൽ ലൈബ്രററി സൗകര്യങ്ങളും മറ്റും ഉൾപെടുത്താൻ തീരുമാനിച്ചിരിക്കുന്ന പുതിയ ഓഫീസ്‌ കെട്ടിടം.
    മുപ്പത്‌ വർഷത്തോളം വർഷം പിന്നിട്ട ജനങ്ങളുടെ ഉന്നമനത്തിനായി പ്രയത്നിച്ച പാവങ്ങളുടെ കണ്ണീരൊപ്പാൻ എല്ലാവിധ സഹായങ്ങളും ചെയ്ത്‌ മുന്നേറുന്ന മാട്ടൂലിലെ ഒരു കൂട്ടായ്മയാണു മുഫ്തി കൂട്ടായ്മ.
    ആ കൂട്ടയ്മയെ വിപുലപെടുത്തുന്നതിനും ജനങ്ങളിലേക്ക്‌ കൂടുതൽ ആഴത്തിൽ ചേർന്നിറങ്ങാനും ഭാവി പരിപാടികൾ നടത്തുന്നതിനു വേണ്ടിയും കഴിഞ്ഞ മാസം മുഫ്തി മാട്ടൂൽ ദുബായിൽ വെച്ച്‌ യു.എ.ഇ തല സംഗമം നടത്തിയിരുന്നു.

    നിരവധി പേരാണു സംഗമത്തിൽ പങ്കെടുത്തത്‌.
    നിരവധി പേരാണു മുഫ്തി മാട്ടൂലിനു സഹായ സഹകരണങ്ങൾ നൽകി കൊണ്ടിരിക്കുന്നത്‌.
    നിരവധി പ്രമുഖരും സംഘടനകളും ആണു മുഫ്തി മാട്ടൂലിനു ആശംസകൾ പറഞ്ഞുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തത്‌.
    സ്വദേശത്തും വിദേശത്തും നിരവധി മെംബരുമാർ ഉള്ള മുഫ്തി വാട്‌സാപ്പ്‌ ഗ്രൂപ്പിലൂടെ മെംബർമ്മാരെ ഏകോപിപ്പിക്കുന്നു.
    മാട്ടൂലിന്റെ തനതായ സംസ്കാര ശൈലി പിൻപറ്റുന്ന മുഫ്തി മാട്ടൂൽ ഭാവിയിൽ വിദ്യാഭ്യാസ രംഗത്തും,കലാ കായിക രംഗത്തും,വലിയ പദ്ധതികളാണു ആവിഷ്കരിച്ചിട്ടുള്ളത്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad