പാവപ്പെട്ടവര്‍ക്ക് മാസം 12,000 രൂപ മിനിമം വരുമാനം; വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക
ലോകത്തെ ഏറ്റവും വലിയ പദ്ധതിയെന്ന് വിശേഷിപ്പിച്ച് മിനിമം വേതനം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഇതോടെ രാജ്യത്ത് എല്ലാവര്‍ക്കും ആറായിരം രൂപമുതല്‍ 12000 രൂപവരെ ഓരോ മാസവും അക്കൗണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന വലിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തുതന്നെ ഇത്തരമൊരു പദ്ധതി വന്നിട്ടില്ല. മിനിമം വേതനം എന്തായിരിക്കുമെന്ന് പാവപ്പെട്ടവര്‍ ചോദിക്കുന്നു. 12,000 രൂപ മാസം മിനിമം വേതനം ഉറപ്പുവരുത്തും. - രാഹുല്‍ വ്യക്തമാക്കി.
20 ശതമാനം വരുന്ന ദരിദ്ര വിഭാഗങ്ങള്‍ക്ക് 72000 രൂപ വര്‍ഷം ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുക്കുമെന്നതാണ് അടുത്ത പ്രഖ്യാപനം. എല്ലാ പാവപ്പെട്ടവര്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും ഞങ്ങള്‍ വാഗ്ദാനം ചെയ്തതെല്ലാം നടപ്പാക്കി. 20 ശതമാനം ജനങ്ങള്‍ക്ക് വര്‍ഷം ഇത്രയും പണം കിട്ടും. അധികാരത്തില്‍ എത്തിയാല്‍ വളരെ വേഗം തന്നെ പദ്ധതി നടപ്പാക്കും. രാജ്യത്തിലെ യുവാക്കള്‍ക്കും പാവങ്ങള്‍ക്കുമെല്ലാം വളരെ ആശ്വാസമാകുന്ന പദ്ധതിയാകും ഇതെന്നും മിനിമം കൂലി എല്ലാവര്‍ക്കും ഉറപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം രാഹുല്‍തന്നെ നേരിട്ടെത്തി അവതരിപ്പിക്കുകയായിരുന്നു.
അഞ്ച് കോടി കുടുംബങ്ങള്‍ക്കും 25 കോടി ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ഇതെന്നും വ്യക്തമാക്കിയതോടെ കൂടുതല്‍ ആധികാരികതയോടെ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇത്തരത്തില്‍ കള്ളപ്പണം പിടിക്കുമെന്നും 15 ലക്ഷം വീതം എല്ലാവരുടേയും അക്കൗണ്ടില്‍ എത്തുമെന്നും ആയിരുന്നു ബിജെപിയുടെ പ്രഖ്യാപനം. മോദിയുടെ പ്രഖ്യാപനം പക്ഷേ, പാഴായി എന്ന് തിരിച്ചടിച്ചുകൊണ്ടാണ് നടപ്പിലാകുന്ന പദ്ധതി എന്ന നിലയില്‍ തന്നെ കോണ്‍ഗ്രസ് ഇക്കാര്യം അവതരിപ്പിക്കുന്നത്.
രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ല്ക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. ഇതിനായി സാമ്ബത്തിക വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമ രൂപം നല്‍കിയത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കൂടെ ഉപദേശം തേടിയായിരുന്നു കോണ്‍ഗ്രസിന്റെ പദ്ധതി രൂപീകരണം. ഏതായാലും ഏറ്റവും കുറഞ്ഞത് വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന് ഉറപ്പു പറഞ്ഞിരിക്കുകയാണ് രാഹുല്‍. താന്‍ ഇക്കാര്യത്തില്‍ വിടുവായ പറയുന്നവന്‍ അല്ലെന്നും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ അവിടെ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും ഓര്‍മിപ്പിച്ചു.
മോദിയുടെ പതിനഞ്ചുലക്ഷം വാഗ്ദാനംപോലെ പാഴ് വാഗ്ദാനങ്ങള്‍ ആകരുതെന്ന ചര്‍ച്ച അടുത്തിടെ ഗുജറാത്തില്‍ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ നടന്നിരുന്നു. അത് പ്രിയങ്ക എഐസിസി ജനറല്‍ സെക്രട്ടറി ആയ ശേഷം നടന്ന ആദ്യ യോഗവും ആയിരുന്നു. മിനിമം വേതനം പദ്ധതിയുടെ കരട് അവതരിപ്പിച്ചപ്പോള്‍ അതില്‍ പ്രിയങ്കതന്നെ ചില നിര്‍ദേശങ്ങള്‍വയ്ക്കുകയും ചെയ്തിരുന്നു. കൃത്യതയോടെയും വ്യക്തമായും ജനങ്ങള്‍ക്ക് എന്താണ് നേട്ടമെന്ന് വ്യക്തമാകുന്നതാവണം ഈ മിനിമം വേതനം പദ്ധതിയെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയും സാമ്ബത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. രഘുറാം രാജനുമായും ആശയവിനിമയം നടത്തിയാണ് പ്രായോഗികമായ ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
ഏതായാലും ബിജെപിക്ക് എതിരെ ശക്തമായ ഒരു പ്രഖ്യാപനമാണ് ഇന്ന് രാഹുല്‍ നടത്തിയത്. കഴിഞ്ഞ തവണ ബിജെപിയും മോദിയും നടത്തിയ വാഗ്ദാനങ്ങള്‍പോലെ പൊള്ളയായ വാഗ്ദാനം അല്ല ഇതെന്നും പാവങ്ങള്‍ക്കെല്ലാം നേട്ടം ഉണ്ടാവുമെന്നും വ്യക്തമാക്കിയാണ് രാഹുല്‍ ഇന്ന് പത്രസമ്മേളനം നടത്തിയത്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment