കൂത്തുപറമ്പിൽ 1.650 Kg കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ
കൂത്തുപറമ്പ്:
കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ചിന്റെ നേതൃത്വത്തിൽ കണ്ണൂർ ഐബിയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 1.650 Kg കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിലായി.കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരത്ത് ഭ വീഷ് കുമാർവ്രയസ്സ് 28)നെയാണ് കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെകടർ കെ.പി പ്രമോദ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പഴയ നിരത്ത് റോഡിൽ വെച്ചാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ റോഡരികിൽ നിൽക്കുകയായിരുന്ന യാളെ പരിശോധിച്ചപ്പോൾ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലും വിൽപനക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇതിന് മുൻപും ഇയാൾ കണ്ണൂരിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ട്.കാസർഗോഡ് ജില്ലയിലെ ലഹരി കടത്തു സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. ജില്ലയിലേക്ക് എത്തിക്കുന്ന കഞ്ചാവ് ചെറുകിട കഞ്ചാവ് വിൽപനക്കാർ വിദ്യാർത്ഥികൾക്കടക്കം വിൽപന നടത്തുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ ലഹരി മാഫിയയെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കാസർഗോഡ് ജില്ലയിലേക്കും വ്യാപിപ്പിച്ചു. പ്രതി യെ കൂത്തുപറമ്പ് JFCM കോടതിയിൽ ഹാജരാക്കും.ഐ.ബി ഇൻസ്പെക്ടർ കെ.ഷാജി, പ്രിവന്റീവ് ഓഫീസർ പ്രജീഷ് കുന്നുമ്മൽ, വി.സുധീർ., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ജലീഷ്.പി, പ്രനിൽ കുമാർ, ഡ്രൈവർ അജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
No comments
Post a Comment