ജില്ലയിലെ പൊതുസ്ഥലങ്ങളിലേയും ബസ് സ്റ്റാന്‍ഡുകളിലേയും സര്‍ക്കാര്‍ ഓഫീസ് കോമ്ബൗണ്ടുകളിലേയും എല്ലാ പരസ്യങ്ങളും 21നകം നീക്കം ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശം
കണ്ണൂര്‍:
ജില്ലയിലെ പൊതുസ്ഥലങ്ങളിലേയും ബസ് സ്റ്റാന്‍ഡുകളിലേയും സര്‍ക്കാര്‍ ഓഫീസ് കോമ്ബൗണ്ടുകളിലേയും എല്ലാ പരസ്യങ്ങളും 21നകം നീക്കം ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും മറ്റ് സംഘടനകളും സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയും നീക്കം ചെയ്യും. ഇത്തരം പരസ്യങ്ങള്‍ നീക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അവശേഷിക്കുന്നവ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ നീക്കും. ഇതിന് വരുന്ന ചെലവ് ബന്ധപ്പെട്ട പാര്‍ട്ടികളില്‍നിന്ന് ഈടാക്കാനും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment