കണ്ണൂർ വിമാനത്താവള കവാടത്തിന് മുന്നിലെ റോഡിൽ 24 മണിക്കൂറും പോലീസുകാരെ നിയോഗിക്കും
കണ്ണൂർ:
കണ്ണൂർ വിമാനത്താവള കവാടത്തിന് മുന്നിലെ റോഡിൽ 24 മണിക്കൂറും ഗതാഗത നിയന്ത്രണത്തിന് പോലീസുകാരെ നിയമിക്കാനും ട്രാഫിക് സിഗ്നലുകൾ മുഴുവൻസമയം പ്രവർത്തിപ്പിക്കാനും തീരുമാനമായി.
മന്ത്രി ഇ.പി.ജയരാജൻ, കിയാൽ എം.ഡി. വി.തുളസീദാസ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കവാടത്തിനുമുന്നിലെ റോഡിൽ അപകടങ്ങൾ പതിവായതോടെയാണ് നടപടി. കിയാലും പൊതുമരാമത്ത് വകുപ്പും ചേർന്ന് റോഡിൽ സാങ്കേതിക പരിശോധന നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വിമാനത്താവള കവാടമായ കല്ലേരിക്കരയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരൻ മരിച്ചിരുന്നു. റോഡിലെ വളവും കയറ്റവും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment