27 പൊതി ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ:
വിൽപനയ്ക്ക് കൊണ്ടുപോകുകയായിരുന്ന 27 പൊതി ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.
കണ്ണൂർ സിറ്റി നാലുവയലിലെ പുല്ലോനന്ദൻ ഇർഷാദ് (29), തൃശൂർ പുല്ലോട്ട് പഴുക്കുന്നത്ത് ടി.സി. ഷോബിൻ (22) എന്നിവരെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, എഎസ്ഐ ഹാരിസ് എന്നിവർ ചേർന്ന് പിടികൂടിയത്.ഇന്നു രാവിലെ കണ്ണൂർ മാർക്കറ്റ് റോഡിൽ വാഹന പരിശോധനയ്ക്കിടെ കാർ എസ്ഐ പിടികൂടുകയായിരുന്നു.
തുടർന്ന് വാഹനം പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ ഡാഷിൽ ചെറിയ പൊതികളായി സൂക്ഷിച്ച 27 പായ്ക്കറ്റ് ബ്രൗൺ ഷുഗർ പോലീസ് കണ്ടെടുത്തത്.
ليست هناك تعليقات
إرسال تعليق