സാംസങ് ഗ്യാലക്‌സി എം30 ഇന്ത്യയില്‍
ഇന്ത്യയില്‍ സാംസങ് എം സീരീസിലെ പുതിയ മോഡലായ ഗ്യാലക്‌സി എം30 അവതരിപ്പിച്ചു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 14,990 രൂപയാണ് വില.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 17,990 രൂപയാണ് വില. മാര്‍ച്ച് 7 മുതലായിരിക്കും ഫോണ്‍ ലഭിച്ചു തുടങ്ങുക. ആമസോണ്‍, സാംസങ് ഡോട് കോം വഴി മാത്രമായിരിക്കും ഫോണ്‍ വാങ്ങാന്‍ സാധിക്കുക.
സുരക്ഷയ്ക്കായി റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കുമുണ്ട്. യുഎസ്ബി-സി പോര്‍ട്ടും 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക് ഉള്‍പ്പെടെയാണ് ഫോണ്‍ എത്തിയിട്ടുളളത്. ഫോണിന്റേത് 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേയാണ്. ടോപ്പില്‍ യു ഷേപ് നോച്ച് ആണുളളത്. 13 മെഗാപിക്‌സലാണ് പ്രൈമറി ക്യാമറ.
സെല്‍ഫിക്കായി മുന്നില്‍ 16 മെഗാപിക്‌സലിന്റെ ക്യാമറയുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി. ട്രിപ്പിള്‍ ക്യാമറയാണ് ഫോണിന്റെ സവിശേഷത. 20,000 രൂപ വില വരുന്ന സാംസങ് ഫോണ്‍ കാറ്റഗറിയില്‍ ട്രിപ്പിള്‍ ക്യാമറയുളള ആദ്യ ഫോണാണിത്. ഗ്രേഡിയേഷന്‍ ബ്ലാക്ക്, ഗ്രേഡിയേഷന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment