Header Ads

  • Breaking News

    കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 31 മുതൽ‌ കൂടുതൽ വിമാന സർവീസുകൾ


    മട്ടന്നൂർ: 
    കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, ഗോ എയർ, ഇൻഡിഗോ എന്നിവയുടെ പ്രതിദിന സർവീസ്, സമ്മർ ഷെഡ്യൂൾ, എക്സ്ട്രാ സർവീസ് അടക്കം 79 പുതിയ സർവീസുകൾ തുടങ്ങും. പ്രതിദിനം 20 മുതൽ 22 അറൈവലും 19 മുതൽ 22 ഡിപ്പാർച്ചറും കണ്ണൂർ‌ വിമാനത്താവളത്തിൽ ഉണ്ടാകും. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബെഹ്‌റൈൻ വഴി കുവൈത്തിലേക്കുള്ള സർവീസ് ഏപ്രിൽ 1 മുതലാണ് ആരംഭിക്കുക.

    തിങ്കൾ, ശനി ദിവസങ്ങളിലായി ആഴ്ചയിൽ 2 സർവീസ് ആണ് ഉള്ളത്. ഏപ്രിൽ 2 മുതൽ ആഴ്ചയിൽ 3 ദിവസം (തിങ്കൾ, വ്യാഴം, ശനി) മസ്കത്ത് സർവീസും എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങും. സമ്മർ ഷെഡ്യൂളിൽ ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കു കൂടുതൽ സർവീസ് ഏപ്രിൽ മുതൽ ഉണ്ടാകും. അബുദാബി, റിയാദ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് ആണ് നിലവിൽ എയർ ഇന്ത്യയുടെ രാജ്യാന്തര സർവീസ്. ഏപ്രിൽ 1 മുതൽ എയർ ഇന്ത്യയും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർ‌വീസ് ആരംഭിക്കും. ഡൽഹി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 5 ദിവസം (തിങ്കൾ, വ്യാഴം ഒഴികെ) ആണ് സർവീസ്.

    കണ്ണൂരിൽ നിന്നു മുംബൈയിലേക്കും ഹൈദരാബാദിലേക്കും ഗോ എയറിന്റെ അധിക സർ‌വീസുകൾ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ ആരംഭിക്കും. ഇതോടെ ഗോ എയറിന് എല്ലാ ദിവസവും കണ്ണൂരിനും മുബൈയ്ക്കും ഇടയിൽ 3 സർവീസുകൾ ഉണ്ടാകും. ആഴ്ചയിൽ 4 ദിവസം (തിങ്കൾ, ബുധൻ, വെള്ളി, ഞായർ) ആണ് ഹൈദരാബാദിലേക്ക് അധിക സർവീസ്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മാർച്ച് 31 മുതൽ ഇൻഡിഗോ പ്രതിദിന സർവീസും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഏപ്രിൽ മുതൽ അധിക സർവീസും തുടങ്ങും.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad