കണ്ണൂർ-ഡൽഹി വിമാനസർവീസ് ഒന്നിന് തുടങ്ങും; തിരുവനന്തപുരം, കൊച്ചി സർവീസ് 31 മുതൽ
മട്ടന്നൂർ:
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ ഡൽഹി, കോഴിക്കോട് സർവീസ് ഏപ്രിൽ ഒന്നിന് തുടങ്ങും. ഡൽഹിയിൽനിന്ന് കണ്ണൂർ വഴി കോഴിക്കോട്ടേക്കും തിരിച്ചും ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയുടെ പ്രതിദിനസർവീസുകൾ 31-ന് തുടങ്ങും. കൊച്ചിയിലേക്ക് ദിവസവും രണ്ടു സർവീസുകൾ വീതവും തിരുവനന്തപുരത്തേക്ക് ഒരു പ്രതിദിന സർവീസുമാണ് തുടങ്ങുന്നത്.
ഇതടക്കം ഏപ്രിൽ 15-നകം കണ്ണൂരിൽനിന്ന് പുതുതായി 79 അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളാണ് തുടങ്ങുന്നത്. എയർഇന്ത്യ എക്സ്പ്രസിന്റെ കുവൈത്തിലേക്കുള്ള സർവീസും ഒന്നിന് തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ ബഹ്‌റൈൻ വഴിയാണ് സർവീസ്. രണ്ടുമുതൽ മസ്‌ക്കറ്റിലേക്കും എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് മസ്‌ക്കറ്റ് സർവീസ്. ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതൽ എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസും നടത്തും. അബുദാബിയിലേക്ക് നിലവിൽ കൂടുതൽ സർവീസുകൾ തുടങ്ങിയിട്ടുണ്ട്......
ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഗോ എയറിന്റെ അധികസർവീസുകൾ 31, ഒന്ന് തീയതികളിൽ തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഹൈദരാബാദിലേക്ക് അധികസർവീസുകളുണ്ടാകും.
രാത്രി 11-നുള്ള സർവീസിന് പുറമേ മുംബൈയിലേക്ക് ഉച്ചയ്ക്കും സർവീസ് തുടങ്ങും. ഇതോടെ പ്രതിദിനം കണ്ണൂരിനും മുംബൈക്കുമിടയിൽ മൂന്നു സർവീസുകളുണ്ടാകും. ദമാമിലേക്ക് അന്താരാഷ്ട്രസർവീസ് തുടങ്ങാനും ഗോ എയർ തയ്യാറെടുക്കുകയാണ്.
ഇൻഡിഗോയും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അധികസർവീസുകൾ ഏപ്രിലിൽ തുടങ്ങും.......
Read more at: https://www.ezhomelive.com/
Read more at: https://www.ezhomelive.com/
No comments
Post a Comment