Header Ads

  • Breaking News

    റെയില്‍വേയില്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 35277 ഒഴിവ്; മാര്‍ച്ച്‌ 31 വരെ അപേക്ഷിക്കാം


    റെയില്‍വേയില്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 35277 ഒഴിവ്. അതായത്, നാല് കാറ്റഗറി നമ്ബറുകളിലായി പ്രഖ്യാപിച്ച മെഗാ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള ആദ്യ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 13 തസ്തികകളിലേക്കാണ് 01/2019 കാറ്റഗറി നമ്ബറില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

    തിരുവനന്തപുരം ആര്‍.ആര്‍.ബി.ക്കുകീഴില്‍ ഏഴുതസ്തികകളിലായി 897 ഒഴിവാണുള്ളത്.

    യോഗ്യത: 
    കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്, 
    ട്രെയിന്‍സ് ക്ലാര്‍ക്ക്: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം. 
    അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ടൈം കീപ്പര്‍: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടര്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം. 
    കൊമേഴ്‌സ്യല്‍ അപ്രന്റിസ്, സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ഗാര്‍ഡ്, സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്, ട്രാഫിക് അസിസ്റ്റന്റ്: ബിരുദം/തത്തുല്യം. ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, സീനിയര്‍ ടൈം കീപ്പര്‍: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ ഹിന്ദി കംപ്യൂട്ടര്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം. 

    പരീക്ഷാഫീസ്: 500 രൂപ. പ്രായം: പ്ലസ്ടു അടിസ്ഥാനയോഗ്യതയായ തസ്തികകള്‍ക്ക് 2019 ജൂലായ് ഒന്നിന് 18-30.
    ആദ്യഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ജനറല്‍ അവയര്‍നസ്-40, ഗണിതം-30, ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്-30 എന്നിങ്ങനെ ചോദ്യങ്ങളുണ്ടാവും. 90 മിനിറ്റാണ് പരീക്ഷാദൈര്‍ഘ്യം. മൂന്ന് തെറ്റിന് ഒരു മാര്‍ക്ക് എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള 

    അവസാനതീയതി: മാര്‍ച്ച്‌ 31. 
    കൂടുതല്‍ വിവരങ്ങള്‍ക്ക് www.rrbthiruvananthapuram.gov.in സന്ദര്‍ശിക്കുക.



    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad