Header Ads

  • Breaking News

    ടൂറിസ്റ്റ് ബസുകളിൽ ഇരിട്ടി എക്സൈസ് പരിശോധനയിൽ പിടികൂടിയത് അത്തറ് പൂശി കടത്താൻ ശ്രമിച്ച 4200 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ


    ഇരിട്ടി:
    കേരള കർണാടക ദേശീയ പാതയിൽ കച്ചേരിക്കടവ് ഭാഗത്ത്‌ ശനിയാഴ്ച പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ പരിശോധനക്കിടെയാണ് ടൂറിസ്റ്റ് ബസിൽ ബാഗുകളിൽ കടത്തുകയായിരുന്ന 4200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. 

    പച്ചക്കറി വാഹനങ്ങളിലെ ലഹരിക്കടത്ത് കർശനമായി തടയാൻ തുടങ്ങിയതോടെ സംശയം തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള സുഗന്ധമുള്ള അത്തറുകൾ പൂശി ലോക്ക് ചെയ്ത്, വ്യാജ മേൽവിലാസം രേഖപ്പെടുത്തിയ ബാഗുകളിൽ ടൂറിസ്റ്റ് ബസുകളിൽ കടത്തുകയെന്ന നൂതന രീതി തിരഞ്ഞെടുക്കുക യായിരുന്നു ലഹരിക്കടത്ത് സംഘം. 
    കൂട്ടുപുഴ പേരട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ റനീസ്, റസാക്ക് എന്നിവരെ കഴിഞ്ഞ ദിവസം കഞ്ചാവ് സഹിതം പിടികൂടിയിരുന്നു സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ലഹരികടത്തു സംഘങ്ങളുടെ സാന്നിധ്യം തടയുന്നതിന് ഇരിട്ടി എക്സൈസ് മേഖലയിൽ റെയ്ഡുകൾ ശക്തമാക്കി. 



    No comments

    Post Top Ad

    Post Bottom Ad