56 കോടി ചെലവില്‍ കോടതി കോംപ്ലക്സ് തലശേരിയില്‍ ഒരുങ്ങുന്നു
217 വര്‍ഷത്തെ ജുഡീഷല്‍ പാരമ്ബര്യമുള്ള ഭാരതത്തിലെ ആദ്യത്തെ നീതിന്യായ സംവിധാനമായിരുന്ന തലശേരി കോടതിയുടെ മുഖച്ഛായ മാറുന്നു.
എല്ലാവിധ ആധുനിക സംവിധാനത്തോടെയുമുള്ള എട്ടുനില കെട്ടിട സമുച്ചയമാണ് തലശേരിയില്‍ വരുന്നത്. ഇതിനായി സര്‍ക്കാര്‍ 56 കോടി രൂപ അനുവദിച്ചുകഴിഞ്ഞു.
ജില്ലാ കോടതിയും മുന്‍സിഫ് കോടതിയുമടക്കമുള്ള പൈതൃക കോടതികള്‍ അതേപടി നിലനിര്‍ത്തി മറ്റു കോടതികളെല്ലാം പുതിയ സമുച്ചയത്തിലേക്ക് മാറ്റും.

കോടതി ഹാളുകള്‍, അഭിഭാഷകര്‍ക്കാവശ്യമായ ലൈബ്രറി, വിശ്രമമുറികള്‍, വനിതാ അഭിഭാഷകര്‍ക്കുള്ള മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. സാക്ഷികള്‍ക്കും പ്രതികള്‍ക്കുമുള്ള മുറികള്‍, കാന്റീന് എന്നിവയും സജ്ജമാക്കും.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കോടതികൂടി തലശേരിയില്‍ ആരംഭിക്കും. സോളാര്‍ വൈദ്യുതി സംവിധാനവും ജലസംഭരണിയും വാഹനപാര്‍ക്കിംഗിനുള്ള അണ്ടര്‍ഗ്രൗണ്ട് സംവിധാനവും പുതിയ കോടതിസമുച്ചയത്തിന്റെ പ്രത്യേകതയാകും.
ലോയേഴ്സ് യൂണിയന് മുന്‍ ജില്ലാ പ്രസിഡന്റ് കെ. അജിത്കുമാര്‍ 2017-ല്‍ മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എക്കും നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ജുഡീഷല്‍ ആസ്ഥാനത്തിന് പുതിയ കെട്ടിടമെന്ന ആവശ്യത്തിനു ജീവന്‍വച്ചത്.
ജില്ലാ കോടതി ബാര്‍ അസോസിയേഷനും ഈ സ്വപ്നപദ്ധതിക്കായി സജീവമായി ഇടപെട്ടു. വിജിലന്‍സ് കോടതി, കണ്‍സ്യൂമര്‍ കോടതി, ലോകായുക്ത, മനുഷ്യാവകാശകമ്മീഷന് സിറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കൊന്നും നിലവില്‍ കോടതിയില്‍ സൗകര്യമില്ല.
ലോകായുക്ത സിറ്റിംഗ് ഇപ്പോള്‍ ഗവ. റസ്റ്റ് ഹൗസിലാണു നടക്കാറുള്ളത്.
No comments
Post a Comment