Header Ads

  • Breaking News

    ഷവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയിൽ പുറത്തിറക്കി, വില 9,999 രൂപ മുതൽ


    ഷവോമി തങ്ങളുടെ പുതിയ മോഡലുകളായ റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയിൽ പുറത്തിറക്കി. 48 എംപി സോണി ഐഎംഎക്സ് 586 സെൻസർ ആണ് റെഡ്മി നോട്ട് 7 പ്രോയുടെ പ്രത്യേകത. പുറകിൽ 12 എംപിയുടെയും 2 എംപിയുടെയും ക്യാമറയോടു കൂടിയാണ് റെഡ്മി നോട്ട് 7 എത്തിയത്.

    റെഡ്മി നോട്ട് 7 3ജിബി വേരിയന്റിന് 9,999 രൂപയും 4 ജിബി റാം വേരിയന്റിന് 11,999 രൂപയുമാണ് വില. റെഡ്മി നോട്ട് 7 പ്രോ 4ജിബി റാം വേരിയന്റിന് 13,999 രൂപയും 6 ജിബി റാം വേരിയന്റിന് 16,999 രൂപയുമാണ് വില. മാർച്ച് 6 മുതലാണ് റെഡ്മി നോട്ട് 7 ന്റെ വിൽപന ഇന്ത്യയിൽ തുടങ്ങുക. റെഡ്മി നോട്ട് 7 പ്രോയുടെ വിൽപന മാർച്ച് 13 മുതലാണ് തുടങ്ങുക. ഫ്ലിപ്കാർട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോറുകൾ വഴി ഫോൺ വാങ്ങാം.

    രണ്ടു ഫോണുകൾക്കും 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 19.5:9 ആസ്പെക്റ്റ് റേഷ്യോ ഡിസ്‌പ്ലേയാണുളളത്. സെൽഫി ക്യാമറയ്ക്കായി മുൻഭാഗത്ത് വാട്ടർഡ്രോപ് സ്റ്റൈൽ നോച്ചുണ്ട്. റെഡ്മി നോട്ട് 7 ന് ശക്തി പകരുന്നത് ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ്. റെഡ്മി നോട്ട് 7 പ്രോയ്ക്ക് പവറേകുന്നത് സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ്.

    റെഡ്മി നോട്ട് 7 ന് 12 എംപി+2 എംപി ക്യാമറയും റെഡ്മി നോട്ട് 7 പ്രോയ്ക്ക് 48 എംപി+5 എംപി ക്യാമറയുമാണുളളത്. 13 എംപിയുടെ ഫ്രണ്ട് ക്യാമറ സെൽഫിക്കായുളളതാണ്. രണ്ടു ഫോണിന്റെയും ബാറ്ററി 4000 എംഎഎച്ചാണ്. റെഡ്മി നോട്ട് 7 നീല, കറുപ്പ്, ചുവപ്പ് നിറങ്ങളിലും റെഡ്മി നോട്ട് 7 പ്രോ നെപ്ട്യൂൺ ബ്ലൂ, നെബുല റെഡ്, സ്പെയ്സ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad