പഴയങ്ങാടി ഗവ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് 8 ന്*
പഴയങ്ങാടി:
പഴയങ്ങാടി ഗവ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് 8 ന് വൈകുന്നേരം 4 മണിക്ക് ടി വി രാജേഷ്* MLA യുടെ അധ്യക്ഷതയിൽ പി.കരുണാകരൻ എം.പി നിർവഹിക്കും.
9 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചത്.ആദ്യഘട്ടത്തിൽ ഒന്നാം നില നിർമ്മിക്കുന്നതിന് 3 കോടി രൂപയാണ് ആധുനിക* *നിലവാരത്തിലുള്ള കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്.
ആധുനിക വാർഡ്, ഓപ്പറേഷൻ തീയേറ്റർ, ഒബ്സർവേഷൻ റൂം, പ്രസവവാർഡ്, കുട്ടികളുടെ വാർഡ്, മരുന്ന് സൂക്ഷിപ്* കേന്ദ്രം, ഫാർമസി, ഒ പി, നഴിസിംഗ് റൂം , കാത്തിരിപ്പ് കേന്ദ്രം , മെഡിക്കൽ ലാമ്പ് എന്നിവ ഉൾപ്പടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
No comments
Post a Comment