Header Ads

  • Breaking News

    മുഖത്തല്‍പം മുള്‍ത്താണി മിട്ടി ദിവസവും



    സൗന്ദര്യത്തിന് സഹായിക്കുന്ന പല നാച്വറല്‍ വഴികളുമുണ്ട്. സ്വാഭാവികമായ സൗന്ദര്യവും ചര്‍മവും കാത്തു രക്ഷിയ്ക്കാന്‍ സഹായിക്കുന്ന ചിലത്. യാതൊരു ദോഷവും വരുത്താത്ത ചിലതും. ഇവ മുഖത്തു പുരട്ടുന്നതാണ് എപ്പോഴും സൗന്ദര്യത്തിനു നല്ലതും. 

    മുഖത്തിനു മങ്ങലേല്‍പ്പിയ്ക്കുന്ന പല തരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ട്. കരുവാളിപ്പ്, മുഖക്കുരു, പാടുകള്‍, നിറ വ്യത്യാസം, വരണ്ട ചര്‍മം ഇങ്ങനെ പല തരം പ്രശ്‌നങ്ങള്‍ ചര്‍മത്തിനു പ്രശ്‌നമുണ്ടാക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പൊതുവായി ഉപയോഗിയ്ക്കാവുന്ന ചില നാച്വറല്‍ വഴികളുണ്ട്. 

    ഇതിലൊന്നാണ് മുള്‍ത്താണി മിട്ടി. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ഇത് ഒരു തരം മണ്ണാണ്. ചര്‍മത്തിന് സൗന്ദര്യം നല്‍കുന്ന, പല തരം ചര്‍മ പ്രശ്‌നങ്ങള്‍ നീക്കുന്ന ഒന്ന്. 

    ദിവസവും അല്‍പം മുള്‍ത്താണി മിട്ടി പനിനീരില്‍ ചാലിച്ചു മുഖത്തു പുരട്ടുന്നത് പല തരത്തിലെ ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. പല പ്രശ്‌നങ്ങളും ഇതോടെ ഇല്ലാതാക്കാം.

    ബ്ലാക് ഹെഡ്‌സ്, പിഗ്മെന്റേഷന്‍ 
    ചര്‍മത്തിലെ ബ്ലാക് ഹെഡ്‌സ്, പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഈ പായ്ക്ക്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ അകലാന്‍ സഹായിക്കും. മുഖത്തെ ഇത്തരം പാടുകളും വടുക്കളുമെല്ലാം നിറം കുറഞ്ഞു വരാന്‍ സഹായിക്കും.



    ചര്‍മം അയയുന്നത് 

    ചര്‍മം അയയുന്നത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് മുള്‍ത്താണി മിട്ടിയുപയോഗിച്ചുള്ള ഫേസ് പായ്ക്കുകള്‍.മുള്‍ത്താണി മിട്ടി പനിനീരില്‍ ചാലിച്ചു മുഖത്തിടുന്നത് അയയുന്ന ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്.


    മുഖത്തെ ചുളിവുകള്‍ 
    മുഖത്തെ ചുളിവുകള്‍ പ്രായമേറുമ്പോള്‍ വരുന്ന പ്രശ്‌നമാണ്. ചെറുപ്പക്കാരില്‍ പോലും അകാല വാര്‍ദ്ധക്യം വരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുള്‍ത്താണി മിട്ടി പനിനീരില്‍ ചാലിച്ചു മുഖത്തു പുരട്ടുന്നത്. ആന്റിഓക്‌സിഡന്റ് ഗുണമാണ് ഈ പായ്ക്കു നല്‍കുന്നത്.


    ചര്‍മം തിളങ്ങാന്‍ 

    പനീനീര് മുള്‍ത്താണി മിട്ടിയില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മം തിളങ്ങാന്‍ സഹായിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം. ചര്‍മത്തിനു മൃദുത്വം നല്‍കാനും ഇത് ഏറെ നല്ലതാണ്.


    ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും 
    ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇത് പനിനീരും ചേര്‍ത്ത്‌ ഉപയോഗിയ്ക്കാം. ഓറഞ്ചിന്റെ തൊലി, പപ്പായ തുടങ്ങിയ പല വസ്തുക്കള്‍ ചേര്‍ത്തും ഇത് ഉപയോഗിയ്ക്കാം. ഇതെല്ലാം ചര്‍മത്തിന് നിറം നല്‍കും.

    മുഖക്കുരു, മുഖക്കുരു പാടുകള്‍ 
    മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവ നീക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് മുള്‍ത്താണി മിട്ടിയും പനിനീരും കലര്‍ത്തിയ മിശ്രിതം. ആന്റിബാക്ടീരിയല്‍ ഗുണമുള്ള ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.



    മുഖത്തെ കരുവാളിപ്പ് 
    മുഖത്തെ കരുവാളിപ്പ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് മുള്‍ത്താണി മിട്ടി പനിനീരില്‍ കലര്‍ത്തി തേയ്ക്കുന്നത്. പ്രത്യേകിച്ചും കടുത്ത വെയിലില്‍ പുറത്തു പോയി വന്നാല്‍. ഇത് മുഖ ചര്‍മത്തിന് കുളിര്‍മ നല്‍കുകയും ചെയ്യുന്നു.



    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad