Header Ads

  • Breaking News

    തളിപ്പറമ്പിലെ തസ്കരൻ തലവേദന തന്നെ.. വീണ്ടും കാർ തകർത്ത് മോഷണശ്രമം


    തളിപ്പറമ്പ്: 
    തളിപ്പറമ്പില്‍ വീണ്ടും കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം, മൂന്ന് മാസത്തിനിടെ ഏഴാമത്തെ മോഷണമാണ് ഇന്നലെ രാത്രി നടന്നത്. തപ്പിനോക്കാന്‍ ഇരുട്ടുപോലുമില്ലാതെ തളിപ്പറമ്പ് പോലീസ്. മന്നയില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയ കുപ്പം മുക്കുന്നിലെ പാറമ്മല്‍ ഷാഫിയുടെ കെഎല്‍ 11 ബിഎച്ച് 876 നമ്പര്‍ എറ്റിയോസ് കാറിന്റെ പിന്‍സീറ്റിന് സൈഡിലെ രണ്ട് ഗ്ലാസുകളാണ് തകര്‍ക്കപ്പെട്ടതെങ്കിലും ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 9.45നായിരുന്നു സംഭവം. ജനുവരി 17നാണ് കാറിന്റെ ചില്ല് തകര്‍ത്തുള്ള മോഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. എന്നാല്‍ ബാഗില്‍ ചോറ്റുപാത്രമാണ് ഉണ്ടായിരുന്നത്. മൊയ്തീന്‍ തളിപ്പറമ്പ് ടൗണിലെ തന്റെ കടപൂട്ടി രാത്രി 9 മണിയോടെ നെല്ലിപറമ്പില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റോഡരികില്‍ കാര്‍ നിര്‍ത്തി അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad