തളിപ്പറമ്പിൽ ഡോക്ടർ മർദ്ദനത്തിന് ഇരയായ സംഭവം ::ആറു പേർക്ക് എതിരെ കേസ്
സദാചാര ഗുണ്ടാ ആക്രമത്തിൽ ഡോക്ടർക്ക് പരിക്ക്; ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. തൃച്ചംബരം മംഗളാറോഡിലെ കൊടക്കാടൻ വീട്ടിൽ ഡോ.കെ.വി.പത്മനാഭനാണ് (52) പരിക്കേറ്റത്.ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രി ഏഴരക്കായിരുന്നു സംഭവം.ബന്ധുവായ സുജാത എന്ന സ്ത്രീ ഡോക്ടറെ കണ്ട് ചികിൽസ തേടാൻ എത്തിയപ്പോഴാണ് പത്മനാഭൻ ,സുരേഷ് എന്നിവരും കണ്ടാലറിയാവുന്ന നാലംഗ സംഘവും ചേർന്ന് ഡോക്ടരുടെ വീട്ടിലെത്തി ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെ സംഘം മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സുജാത സ്ഥിരമായി രാത്രി സമയത്ത് ഡോക്ടറെ കാണാൻ വരുന്നു എന്നാരോപിച്ചായിരുന്നു സദാചാര ഗുണ്ടാ സംഘത്തിന്റെ ആക്രമണം നടന്നത്. ചികിൽസ തേടിയാണ് സുജാത എത്തിയതെന്നാണ് ഡോക്ടർ പോലീസിനോട് പറഞ്ഞത്. അക്രമിസംഘത്തിലെ ആറു പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്
ليست هناك تعليقات
إرسال تعليق