തീപിടിത്തം ; മട്ടന്നൂര്‍ മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം
മട്ടന്നൂര്‍:
മട്ടന്നൂര്‍ നഗരസഭയുടെ പൊറോറ കരിത്തൂര്‍ പറമ്ബിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ വീണ്ടും തീ പിടിത്തം.
ഇന്നലെ രാത്രി ഒന്‍പതോടെയാണ് മാലിന്യ സംസ്കരണ പ്ലാന്റില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത്.
മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ എന്ജിന് എത്തിയാണ് തീ അണച്ചത്. മട്ടന്നൂര്‍ പോലീസ്, ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവര്‍ സ്ഥലത്ത് എത്തി.
ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് പ്ലാന്റില്‍ തീ പിടിക്കുന്നത്. കഴിഞ്ഞ മാസം തീ പിടിച്ചപ്പോള്‍ മട്ടന്നൂര്‍, കൂത്തുപറമ്ബ്, പേരാവൂര്‍, ഇരിട്ടി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ നിന്നു എട്ടു യൂണിറ്റ് ഫയര്‍ എന്‍ജിനെത്തി 15 മണിക്കൂര്‍ എടുത്താണ് തീ അണച്ചത്.
നഗരസഭയുടെ നേതൃത്വത്തില്‍ 50 ലോഡ് മണ്ണും തള്ളിയിരുന്നു.
അന്ന് മണ്ണ് തട്ടിയതിന്റെ മുകളില്‍ കൊണ്ടുതള്ളിയ പ്ലാസ്റ്റിക്കിനാണ് ഇന്നലെ തീ പിടിച്ചത്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment