കണ്ണൂര്‍ വിമാനത്താവള ടാക്സികള്‍ അനധികൃത സര്‍വീസ് നടത്തുന്നതായി മോട്ടോര്‍ തൊഴിലാളി യൂണിയന്
കണ്ണൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ടാക്സികളുടെ അനധികൃത സര്‍വീസ് നിര്‍ത്തലാക്കണമെന്ന് ജില്ലാ മോട്ടോര്‍ തൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിമാനത്താവളത്തില്‍ നിന്ന് ഓടാന്‍ അനുമതിയുള്ള ടാക്സികള്‍ ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍ നിന്നും യാത്രക്കാരെ എടുത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് ജില്ലയിലെ സാധാരണ ടാക്സി തൊഴിലാളികളുടെ ജോലിയെ ബാധിക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തെ പ്രതീക്ഷയോടെ കണ്ട ടാക്സി ഡ്രൈവര്‍മാര്‍ക്ക് നിലവിലുള്ള തൊഴില്‍പോലും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. അനധികൃതമായ ഈ സര്‍വീസുകള്‍ നിര്‍ത്തിയില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തേണ്ടിവരുമെന്ന് യൂണിയന് അറിയിച്ചു.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment