Header Ads

  • Breaking News

    ജീവിതവൈവിധ്യങ്ങളെ നിറങ്ങളിൽ ചാലിച്ച് ശോഭരാജ് കടന്നപ്പള്ളിയുടെ കൂർത്തം - ചിത്രപ്രദർശനം


    കണ്ണൂർ: 
    ജീവിതവൈവിധ്യങ്ങളെ നിറങ്ങളിൽ ചാലിച്ച് ശോഭരാജ് കടന്നപ്പള്ളിയുടെ കൂർത്തം - ചിത്രപ്രദർശനം. കണ്ണൂർ മോഹൻ പാലാട് ആർട് ഗ്യാലറിയിലാണ് പ്രദർശനം. കൊളാഷിലും പെയിന്റിങിലും തീർത്ത ഇരുപത്തിയൊമ്പത് ചിത്രങ്ങൾ ആസ്വാദകർക്ക് അനുഭൂതി നൽകുന്നു. പ്രകൃതിക്കും പൂക്കൾക്കും ഒപ്പം മനുഷ്യന്റെ സങ്കീർണ്ണമായ ജീവിത പ്രശ്നങ്ങളും പ്രമേയമാകുന്നു. എൻഡോസൾഫാൻ പ്രമേയമാക്കിയ എൻമകജെ വിഷലിപ്ത ജീവിതത്തിന്റെ ആവിഷ്ക്കാരമാണ്. പ്രകൃതിയുടെ മനോഹര കാഴ്ചകൾ പൊള്ളുന്ന ചൂടിൽ കുളിരായി മാറുന്നു. മാടായിപ്പാറയിലെ കാക്കപ്പൂക്കളും, വണ്ണാത്തിപ്പുഴ കവിഞ്ഞൊഴുകും പ്രകൃതി ഭാവങ്ങളുടെ നിറ മെഴുത്തായി മാറുന്നു. നമ്മുടെ പരിസ്ഥിതി തന്നെയാണ് ശോഭരാജിന്റെ ഓരോ ചിത്രങ്ങളും. വിഹ്വലത മാത്രമല്ല അനുഭൂതിയും ആവോളമതിലുണ്ട്. മങ്ങി തുടങ്ങിയ നാട്ടുകാഴ്ചകളാണ് ചിത്രങ്ങളിൽ തെളിയുന്നത്.  കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യുക്കേഷൻ സെൻററിലെ അധ്യാപക നാണ് ശോഭരാജ്. പ്രദർശനം ബുധനാഴ്ച സമാപിക്കും.


               🛑🖥  EZHOME LIVE  🖥🛑
                    Online News Media
             ➖➖➖➖➖➖➖➖➖➖➖
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    https://chat.whatsapp.com/EigV3SDEE0U8CpDJndBEUc

    No comments

    Post Top Ad

    Post Bottom Ad