Header Ads

  • Breaking News

    കണ്ണൂരില്‍ വിവാഹപാര്‍ട്ടിക്കിടെ അക്രമം : യുവാവിന് കുത്തേറ്റു. രണ്ടുപേര്‍ അറസ്റ്റില്‍


    കണ്ണൂര്‍ :
    വിവാഹപാര്‍ട്ടിക്കിടെയുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു. കണ്ണൂര്‍ സിറ്റി അഞ്ചുകണ്ടിയിലെ ജിത്തു എന്ന ജിതിനാ
    ണു കുത്തേറ്റത്. 
    ജിത്തുവിനെ ആദ്യം എ.കെ.ജി ആശുപത്രിയിലും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പരിയാരം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.15ഓടെ എസ്.എന്‍ പാര്‍ക്കിനടുത്ത മസ്‌കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
    സംഭവത്തില്‍ ചാലാട് അമ്പലത്തിനടുത്ത ഡിങ്കു എന്ന സുധീപ്കുമാര്‍ (35), പള്ളിയാംമൂലയിലെ ശ്രീ അക്ഷയയില്‍ അര്‍
    ജുന്‍ (27) എന്നിവരെ ടൗണ്‍ പോലിസ് അറസ്റ്റുചെയ്ത്.

    പണമിടപാട് സംബന്ധിച്ച് തര്‍ക്കം നിലവുലുണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിനിടയില്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് പ്രതികള്‍ ജിത്തുവിന്റെ വയറിന് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ രാഷ്ട്രീയമല്ലെന്നും പോലീസ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad