ബസില്‍ കയറ്റാതെ സ്കൂള്‍ വിദ്യാര്‍ഥികളെ പൊരിവെയിലത്തു നിര്‍ത്തിയ സംഭവത്തില്‍;കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മട്ടന്നൂര്‍:
ബസില്‍ കയറ്റാതെ സ്കൂള്‍ വിദ്യാര്‍ഥികളെ പൊരിവെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
കണ്ണൂര്‍-ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്യ ബസിലെ കണ്ടക്ടര്‍ മാലൂര്‍ സ്വദേശി എം.പി. പ്രജിത്തിന്റെ ലൈസന്‍സാണ് രണ്ടു മാസത്തേക്ക് തലശേരി ജോയിന്റ് ആര്‍ടിഒ ഉണ്ണിക്കൃഷ്ണന് സസ്പെന്‍ഡ് ചെയ്തത്. 600 രൂപ പിഴയും ഈടാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് തൊഴിലാളികളുടെ ഇന്റര്‍വ്യൂ കഴിയാന്‍ കാത്തുനില്ക്കുന്ന സ്കൂള്‍കുട്ടികളുടെ ഫോട്ടോ പോലീസിനും ആര്‍ടിഒയ്ക്കും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. ഇന്നലെയാണ് ബസ് ജീവനക്കാര്‍ ആര്ടിഒയ്ക്കുമുന്നില് ഹാജരായി വിശദീകരണം നല്‍കിയത്.
No comments
Post a Comment