Header Ads

  • Breaking News

    കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

    മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ രാധാകൃഷ്ണനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
    പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവരും സന്നിഹിതരായിരുന്നു.
    താന്‍ കോണ്‍ഗ്രസ്   സഹയാത്രികനായിരുന്നുവെങ്കിലും ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വ മഹത്വമാണ് ബി.ജെ.പിയില്‍ ചേരാനുള്ള പ്രധാന കാരണം. കോണ്‍ഗ്രസ് മഹത്തായ പ്രസ്ഥാനമായിരുന്നു എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും ജനാധിപത്യ രീതിയിലല്ല കോണ്‍ഗ്രസില്‍ പദവികള്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
    ആലപ്പുഴയില്‍ നിന്നും രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.
    കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും പി.എസ്.സി ചെയര്‍മാനുമായിരുന്നു രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന കെഎസ് രാധാകൃഷ്ണന്‍ വീക്ഷണത്തില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന ആള്‍കൂടിയാണ്.
    കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കനും ബിജെപിയിൽ ചേർന്നിരുന്നു. പല പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ ഉടൻ ബിജെപിയിലേക്കെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
    🛑🖥  🄴🅉🄷🄾🄼🄴 🄻🄸🅅🄴  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    https://www.facebook.com/myezhomelive
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    https://chat.whatsapp.com/CDGjtyAPg3k0cqk6eam6QG

    No comments

    Post Top Ad

    Post Bottom Ad