Header Ads

  • Breaking News

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി ; ഹാന്‍ഡ് ബാഗുകള്‍ക്കുള്ള ടാഗിംഗ് ഒഴിവാക്കി


    മട്ടന്നൂര്‍: 
    ഹാന്‍ഡ് ബാഗുകള്‍ക്കുള്ള ടാഗിംഗ് ഒഴിവാക്കിയതോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി .
    2019 ഫെബ്രുവരി 26 മുതല്‍ ഈ ഉത്തരവ് ഡൊമസ്റ്റിക് ,ഇന്റര്‍നാഷണല്‍ ഭേദമെന്യേ പ്രാബല്യത്തില്‍ വന്നു . പ്രവര്‍ത്തനം തുടങ്ങി വെറും മൂന്ന് മാസങ്ങള്‍ക്കുമുമ്ബ് തന്നെ ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കുവാന്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് കഴിഞ്ഞുവെന്നത് പ്രശംസനീയമാണ് .

    സെക്യൂരിറ്റി ചെക്കിന്റെ സമയത്തു ഹാന്‍ഡ് ബാഗുകളില്‍ ടാഗ് ചെയ്യുന്ന സംവിധാനം ഒഴിവാക്കുന്നത് യാത്രക്കാര്‍ക്കു ഏറെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍ .

    ഒപ്പം സ്റ്റേഷനറി ചെലവും ഗണ്യമായി കുറയ്ക്കുവാന്‍ ഈ സംവിധാനം ഒഴിവാക്കുന്നത് വഴി സാധിക്കും . ഫെബ്രുവരി 22 ന് പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ഇത്തരം ഒരു സൗകര്യത്തിനു അനുമതി നല്‍കിയത്. 
    കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ വി .തുളസിദാസ്, എയര്‍പോര്‍ട്ടിലെയും സെക്യൂരിറ്റി വിഭാഗത്തിലെയും ബന്ധപ്പെട്ട ജീവനക്കാരെ അനുമോദിച്ചു.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad