Header Ads

  • Breaking News

    കണ്ണൂര്‍ ജില്ലയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു


    കണ്ണൂര്‍ :
    ജില്ലയിൽ സൂര്യാതപമേൽകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. പേരാവൂരിലും കൂടാളിയിലുമാണ് സംഭവം റിപ്പോർട് ചെയ്തത്. പേരാവൂരിൽ ബൈക് യാത്രികനും,കൂടാളിയിൽ വിദ്യാർത്ഥിക്കുമാണ് സൂര്യതാപമേറ്റത്.

    കൂടാളി ഗവണ്മെന്റ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ റസിൻ റഷീദ് എന്ന വിദ്യാർത്ഥിക്കാണ് സൂര്യതാപമേറ്റത്. കഴുത്തിന് പിറക് വശത്താണ് പൊള്ളലേറ്റത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.ഉടൻ തന്നെ വാരം പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സ തേടി.
    കൂടാളി മുനവ്വിറുൽ ഇസ്‌ലാം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും കൂടിയാണ് റസിൻ റഷീദ് .പേരാവൂർ തോല ബ്ര ലെ കെ.എം.രാജീവനാണ് മറ്റൊരാളുടെ ബൈക്കിന് പിന്നാലിരുന്നു യാത്രക്കിടെ സൂര്യാതപമേറ്റത്.


    No comments

    Post Top Ad

    Post Bottom Ad