Header Ads

  • Breaking News

    വിതുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു



    വിതുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ് കാറിൽ കയറ്റിയത്. നടന്നൊന്നും പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നുവെന്നും ഷെഫീഖ് പറഞ്ഞു.
    ഇന്നലെയാണ് മധുരയില്‍ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാതെ ഇരിക്കാന്‍ രൂപമാറ്റം വരുത്തിയ അവസ്ഥയിലാണ് ഇപ്പോള്‍ ഇയാള്‍. ഷാഡോ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ഒരു മണിക്കൂറിനുള്ളില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഇയാളെ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad