കണ്ണൂര്‍ വിമാനത്താവളത്തിന് ഫ്യൂച്ചര്‍ കേരള ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം
മട്ടന്നൂര്‍:
2018ലെ ഫ്യൂച്ചര്‍ കേരള ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്കാരം കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിച്ചു.ഫ്യൂച്ചര്‍ കേരളയുടെ അച്ചീവ്മെന്റ്സ് ഓഫ് കേരള ബ്രാന്റ് വിഭാഗത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കിയാല്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഉത്പല്‍ ബറുവ പുരസ്കാരം ഏറ്റുവാങ്ങി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ണൂര്‍ വിമാനത്താവളം ലോകപ്രശസ്തി നേടിയതിന്റെ തെളിവാണെന്ന് പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുകയറ്റുമതി ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു..
ليست هناك تعليقات
إرسال تعليق