Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ ഫാർമസിയും ആംബുലൻസ് സർവീസും തുടങ്ങി

    മട്ടന്നൂർ:
    കണ്ണൂർ വിമാനത്താവളത്തിൽ ഫാർമസിയും ആംബുലൻസ് സർവീസും കിയാൽ എം.ഡി. വി.തുളസീദാസ് ഉദ്ഘാടനംചെയ്തു.
    പാർക്കോ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വിമാനത്താവളത്തിൽ ഫാർമസിയും ആംബുലൻസ് സർവീസും തുടങ്ങിയത്.

    ടെർമിനൽ കെട്ടിടത്തിൽ കമ്പനിയുടെ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൂന്ന് ആംബുലൻസുകളാണ് വിമാനത്താവളത്തിലുണ്ടാവുക. നാല് ഡോക്ടർമാർ ഉൾപ്പെടെ 20 ജീവനക്കാരെയാണ് പാർക്കോ ഹോസ്പിറ്റൽ വിമാനത്താവളത്തിൽ നിയമിച്ചിട്ടുള്ളത്.

    കിയാൽ സി.ഒ.ഒ. ഉത്പൽ ബറുവ, മാനേജർ ടി.അജയകുമാർ, രാജേഷ് പൊതുവാൾ, പാർക്കോ ഹോസ്പിറ്റൽ ചെയർമാൻ സി.എച്ച്.റഹ്‌മാൻ, വൈസ് ചെയർമാൻ അബൂബക്കർ, ഡയറക്ടർ ഡോ. ദിൽഷാദ്, അബ്ദുൾവാഫി, ഹാർഷിക് തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad