Header Ads

  • Breaking News

    സിനിമയുടെ ഓഡിഷനായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പയ്യന്നൂരില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍


    കണ്ണൂര്‍: 
    സിനിമയുടെ ഓഡിഷനായി എത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പയ്യന്നൂരില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ വി രമേശന്‍ ആണ് അറസ്റ്റിലായത്. ഹോട്ടലിലെത്തിയ യുവതികളില്‍ ഒരാളെ ആര്‍ട്ട് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു.
    പുതുതായി ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷന് വേണ്ടിയാണ് കോഴിക്കോട് നിന്ന് യുവതികള്‍ ഹോട്ടലിലെത്തിയത്. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഓഡിഷന്‍. ഇവിടെ കാത്തിരുന്ന യുവതികളുടെ മുറിയിലേക്ക് ഇയാളെത്തി ഇവരിലൊരാളെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതികളുടെ ബഹളം കേട്ടെത്തിയവര്‍ പൊലീസിലറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് അറസ്റ്റിലായ രമേശന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് സിനിമകളുടെ ചിത്രീകരണവും നടപടികളും നിലവില്‍ പയ്യന്നൂരില്‍ വെച്ച് നടക്കുന്നുണ്ട്. മുന്‍പ് ഇത്തരത്തില്‍ ആരെങ്കിലും ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad