Header Ads

  • Breaking News

    വിമാനത്താവളത്തില്‍ ഇരിപ്പിടമില്ലന്ന് പരാതി


    മട്ടന്നൂര്‍:

    കോടികള്‍ മുടക്കി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള പദവിയില്‍ എത്തുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂടെ എത്തുന്നവര്‍ക്ക് ടെര്‍മിനല്‍ പരിസരത്ത് ഇരിപ്പിടം ഇല്ലാത്തത് ദുരിതമാവുന്നു.

    വിമാനത്താവളത്തില്‍ മറ്റു സൗകര്യങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ വിമാനത്താവള കമ്പനിയായ കിയാല്‍ മല്‍സരിക്കുമ്പോള്‍ ഏറ്റവും ആവശ്യമായ ഇരിപ്പിടം എന്ന ആവശ്യത്തോടെ മുഖം തിരിക്കുകയാണ് ചെയ്യുന്നത്. ഒരോ ദിവസവും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുസരിച്ച് യാത്രക്കാരുടെ കൂടെ എത്തുന്നവരുടെ എണ്ണവും ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

    വിമാനം ഇറങ്ങിയാല്‍ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ യാത്രക്കാര്‍ വിമാനത്താവളത്തിന്റെ പുറത്ത് എത്തുന്നത് വരെ ടെര്‍മിനല്‍ പരിസരത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പ്രായമായവരാണ് ഏറെയും ഇരിപ്പിടമില്ലാത്തത് കാരണം വിഷമിക്കുന്നത്.
    പലരും കാല് കടയുമ്പോള്‍ തറയിലാണ് ഇരിക്കുന്നത്. തൊട്ടു കിടക്കുന്ന കരിപ്പൂര്‍ വിമാനതാവളത്തില്‍ പോലും ആവശ്യത്തിന് ഇരിപ്പിടം ഉള്ളപ്പോള്‍ ഇവിടെ ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്



    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    ليست هناك تعليقات

    Post Top Ad

    Post Bottom Ad