പുഴയിൽ വീണ്- സ്ത്രീ മരിച്ചു മകളെ കാണാതായി
ഇരിട്ടി :
പഴശ്ശി പദ്ധതി ജലാശയത്തിന്റെ ഭാഗമായ എടക്കാനം പുഴയിൽ സ്ത്രീ മുങ്ങിമരിച്ചു. പത്തുവയസ്സുകാരി മകളെ കാണാതായി.
എടക്കാനത്തെ നടുവിലെപുരയിൽ എൻ.വി. മനോജിന്റെ ഭാര്യ ടി.പി. ധന്യ (32 ) ആണ് മരിച്ചത് . മകൾ എടക്കാനം എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി അനന്തശ്രീ (10 ) യെ യാണ് കാണാതായത്. ഇരിട്ടി അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരായ മുങ്ങൽ വിദഗ്ധരും രാത്രി 9 മണിവരെ തിരച്ചിൽ നടത്തിയെങ്കിലും അനന്തശ്രീയെ കണ്ടെത്താനായില്ല.
എടക്കാനം പുഴക്കരക്ക് സമീപമാണ് ഇവരുടെ വീട്. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ പുഴക്കരയിലേക്കു പോയ ഇവർ തിരിച്ചു വരാഞ്ഞതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെ ധന്യയുടെ മൃതദേഹം 5 .30 തോടെ പഴശ്ശി ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ മകൾ അനന്തശ്രീയുടെ മൃതദേഹം കണ്ടെത്താനായില്ല.
ഇരിട്ടി അഗ്നിരക്ഷാനിലയം ഓഫീസർ ജോൺസൺ പീറ്ററിന്റെയും നാട്ടുകാരായ മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ രാത്രിയും തിരച്ചിൽ തുടർന്നെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.
തിരച്ചിൽ ഇന്നും തുടരും. കൂത്തുപറമ്പിനടുത്ത് രാമപുരം സ്വദേശി ദാമോദരൻ – ഭാരതി ദമ്പതികളുടെ മകളാണ് ധന്യ. സഹോദരങ്ങൾ : ധനീഷ്, അമ്പിളി. അനന്തശ്രീയുടെ ഏക സഹോദരൻ അഭയന്ത് . ധന്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
No comments
Post a Comment