ഗുരുവായൂരില്‍ വിവാഹഫോട്ടോ എടുക്കാന്‍ ഫീസ് : പുതിയ നിയമം ഏപ്രില്‍ ഒന്ന് മുതല്‍
ഗുരുവായൂര്‍:
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് ഫോട്ടോ എടുക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തി. 500 രൂപയാണ് ദേവസ്വം ബോര്‍ഡ് ഫീസ് ഏര്‍പ്പെടുത്തിയത്. ദേവസ്വം. മണ്ഡപങ്ങളില്‍ കയറി ഫോട്ടോ എടുക്കാനായാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പണം നല്‍കുമ്പോള്‍ ലഭിക്കുന്ന ടോക്കണുമായി വരുന്ന രണ്ട് വീഡിയോ ഗ്രാഫര്‍മാരേയും രണ്ട് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാരേയും മാത്രമേ മണ്ഡപത്തില്‍ കയറാന്‍ അനുവദിക്കൂ.
കല്യാണങ്ങള്‍ ശീട്ടാക്കുമ്പോള്‍ ഇനി ഫോട്ടോ ടോക്കണ്‍ കൂടി എടുക്കണം. 500 രൂപയ്ക്ക് നാല് ടോക്കണായിരിക്കും ലഭിക്കുക. വരനും വധുവും മണ്ഡപത്തില്‍ കയറുന്നതിനൊപ്പം ഫോട്ടോ ടോക്കണ്‍ കൂടി കാണിച്ചാല്‍ ഫോട്ടോഗ്രാഫര്‍ക്കും കയറാം. നിലവില്‍ 500 രൂപയാണ് കല്യാണം ശീട്ടാക്കാനുള്ള നിരക്ക്. ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇത് നടപ്പാക്കുക എന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പറഞ്ഞു. തീരുമാനത്തിന് ദേവസ്വം ഭരണസമിതിയുടെ അംഗീകാരവും ലഭിച്ചു.
കല്യാണ മണ്ഡപത്തിന് പുറത്ത് ഫോട്ടോ എടുക്കാന്‍ നിയന്ത്രണം ബാധകമല്ല. താലികെട്ട് നടക്കുന്ന സമയത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുറമേ മൊബൈലില്‍ ഫോട്ടോഎടുക്കുന്നവര്‍ മണ്ഡപത്തില്‍ കയറുന്നത് തിരക്കിന് കാരണമാകാറുണ്ട്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment