കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇനി താക്കോല്‍ദ്വാര ശസ്ത്രക്രിയകളും
കണ്ണൂര്‍:
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 46 ലക്ഷം രൂപയുടെ താക്കോല്‍ദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് വലിയ മുറിവില്ലാതെ മേജര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ അടക്കം ഇനി ജില്ലാ ആശുപത്രിയില്‍ ചെയ്യാന്‍ കഴിയും.
ഇതിനായി പ്രത്യേകം ഓപ്പറേഷന്‍ തിയറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്താന്‍ വിഗദ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ സര്‍ജിക്കല്‍, ഗൈനക്കോളജി വിഭാഗങ്ങളിലുണ്ട്. അടുത്ത ചൊവ്വാഴ്ച ഒരു മേജര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ജില്ലാ ആശുപത്രിയില്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.പി ദിവ്യ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. രാജേഷ് നന്ദിയും പറഞ്ഞു.
No comments
Post a Comment