Header Ads

  • Breaking News

    കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥമെ മാറ്റി



    പെരിയ: 
    കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥമെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. എറണാകുളത്തേയാക്കാണ് അദ്ദേഹത്തെ മാറ്റിയത്. അതേസമയം അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ്  ഉദ്യോഗസ്ഥനെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്.പി സാബി മാത്യുവിനാണ് പകരം ചുമതല.
    അതേസമയം കേസില്‍ നിന്ന് തന്നെ മാറ്റിയത് ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നാണൈന്നും മാറ്റം തന്റെ ആവശ്യ പ്രകാരമാണെന്നുമാണ് എസ് പി ന്റെ പ്രതികരണം. മേല്‍നോട്ട ചുമതലയില്‍നിന്ന് മാത്രമാണ് മാറ്റിയതെന്നും അന്വേഷണ സംഘത്തില്‍ തുടരുമെന്നും റഫീഖ് നടപടിയോട് പ്രതികരിച്ചു.

    അതേസമയം കാസര്‍കോഡ് ക്രൈ ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. എന്നാല്‍ .നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി.

    No comments

    Post Top Ad

    Post Bottom Ad