Header Ads

  • Breaking News

    മാരക ലഹരി മരുന്നുകളുമായി മയ്യിൽ സ്വദേശിയടക്കം മൂന്ന് യുവാക്കൾ സ്വിഫ്റ്റ് കാർ സഹിതം പിടിയിൽ


    തലശ്ശേരി:
    കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രേമരാജൻ.പി, ഷാജി കെ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ഐ.ബി പാർട്ടിയും സംയുക്ത വാഹന പരിശോധന നടത്തവേ KL58 W 1786 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 3.460 ഗ്രാം എം.ഡി.എം.എ ,0.050 ഗ്രാം എൽ. എസ്.ഡി സ്റ്റാമ്പ് ,15 ഗ്രാം ഉണക്ക കഞ്ചാവ് ,എന്നിവയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
    മയ്യിൽ കയരളം മൊട്ടയിലെ കെ.പി ഹൗസിൽ തമീം, കൂത്തുപറമ്പ് പാറാൽ റുബീനാ മൻസിലിൽ സുൽത്താൻ ഹൈദരാലി, കൂത്തുപറമ്പ് കൈതേരി പാലം സജിന മൻസിലിൽ ജസിൽ കെ.പി , എന്നിവരാണ് അറസ്റ്റിലായത് ഇവരുടെ പേരിൽ എൻ.ഡി.പി. എസ് ആക്ട് പ്രകാരം കേസ്സെടുത്തു .
    കാറിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി വസ്തുക്കൾ കടത്തികൊണ്ട് വന്നത്. ബാംഗ്ലൂരിൽ നിന്നും വാങ്ങി കൂത്തുപറമ്പ് ,കണ്ണൂർ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.
    പ്രതികള പിടികൂടിയ സംലത്തിൽ പി.ഒ മാരായ ദിനേശൻ, സുധീർ കെ.ടി, പ്രജീഷ് കുന്നുമ്മൽ, വിനോദൻ, ദിലീപ്, അബ്ദുൾ നിസാർ സി.ഇ.ഒമാരായ ഷിബു കെ.സി,വിനോദ്.ടി.ഒ, ബിജേഷ് എം ,സി പി ഒ ബിജു എന്നിവരുമുണ്ടായിരുന്നു

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad