കുടിക്കാനൊരു തുള്ളി വെള്ളമില്ലാത്ത വേളയില്‍ ചെറുകുന്ന് അമ്പലം റോഡില്‍ കുടിവെള്ളം പാഴാക്കുന്നു; തിരിഞ്ഞുനോക്കാതെ അധികൃതര്‍
ചെറുകുന്ന്:
ചെറുകുന്ന് അമ്പലം റോഡിൽ കുടിവെള്ളം പാഴാകുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി കുടിവെള്ളമാണ് ഇന്നലെ രാവിലെ മുതൽ പാഴായിക്കൊണ്ടിരിക്കുന്നത്.
ചെറുകുന്ന് അമ്പലം റോഡിൽ ഇത് സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാർ, നാല് സ്ഥലങ്ങളിൽ ഇത് സ്ഥിരം പതിവാണെന്നും അധികൃതരെ അറിയിച്ചാൽ തട്ടിമുട്ടി പണിയൊപ്പിച്ച് തൽക്കാല ശമനമുണ്ടാക്കുക മാത്രമാണെന്നും നാട്ടുകാർ പറഞ്ഞു.
ഈ ഭാഗത്തുള്ള കിണറുകളിൽ ഉപ്പും തടിപ്പും ഉള്ള വെള്ളമായതിനാൽ 90% വീട്ടുകാരും ജപ്പാൻ കുടിവെള്ളമാണ് ജീവിതാവശ്യത്തിനായി എന്നും ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ ശുദ്ധജലം പാഴായിപ്പോവുകയാണെങ്കിൽ ഇനിയും വേനൽ കടുക്കുമ്പോൾ കുടിവെള്ളത്തിന് എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കുടിവെള്ളം കിട്ടാക്കനിയാവുമ്പോൾ ആയിരക്കണക്കിന് ലിറ്റർ വെള്ളം റോഡിലൊഴുക്കി കളഞ്ഞു കൊണ്ട് ജല അതോറിറ്റി ജനങ്ങളെ വെല്ലു വിളിക്കുകയാണ്.
ഇന്നലെ രാവിലെ പൊട്ടിയ പൈപ്പിൽ നിന്നും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നഷ്ടമായിട്ടും വാൽവ് അടച്ചു വെക്കാൻ പോലും തയ്യാറാകാതെ അധികൃതർ നിസ്സംഗതാ മനോഭാവം വെച്ച് പുലർത്തുകയാണ്.
No comments
Post a Comment