വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ
ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ അറിയിച്ചു. ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു .
ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണമെന്ന് കമ്മീഷൻ പറഞ്ഞു.രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളത്തിൽ ഏപ്രിൽ 23നാകും വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി പൂർത്തിയാക്കും. പരസ്യപ്രചാരണത്തിന് ഇന്നുമുതൽ നാൽപ്പത്തി മൂന്ന് ദിവസമാണ് കേരളത്തിലെ സ്ഥാനാർത്ഥികൾക്ക് കിട്ടുക. കൃത്യം ഒരു മാസം കഴിഞ്ഞ് മെയ് 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
No comments
Post a Comment