Header Ads

  • Breaking News

    കണ്ണൂർ എടക്കാട് ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി :മരണ കാരണം ലഹരി ഉപയോഗമെന്നു സൂചന


    എടക്കാട്:
    മുഴപ്പിലങ്ങാട് കുളം ബസാർ ടാക്കീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ  ഖാലിദിന്റെ മകൻ മിഖ്ദാദ് (21) മരിച്ച നിലയിൽ കണ്ടെത്തി. 

    എടക്കാട് ബീച്ചിലെ പത്തൊമ്പത് വയസുകാരനാണ് മരിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിനിടയിൽ അപായം സംഭവിച്ചതാണെന്ന് സംശയിക്കുന്നു. പോലീസ് തുടർനടപടി സ്വീകരിച്ചു വരുന്നു.

    അതെ സമയം മരണപെട്ട യുവാവ് രണ്ട് ക്രിമിനൽ കേസിൽ പ്രതിയാണ് എന്ന വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
    കൂടെ ഉണ്ടായിരുന്ന യുവാവ് തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലാണ്.

    മയക്ക് മരുന്ന് അമിതമായി ഉപയോഗിച്ച് അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
    ചികിത്സയിൽ കഴിഞ്ഞു വരുന്ന യുവാവാണ് മുഴപ്പിലങ്ങാട് വീട്ടിൽ സുഹൃത്ത് മിഖ്ദാദ് ബോധമില്ലാതെ കിടക്കുന്ന വിവരം ബന്ധുക്കളെ അറിയിച്ചത്.
    ആളൊഴിഞ്ഞതും നിലവിൽ താമസമില്ലാത്തതുമായ പൊളിഞ്ഞു വീഴാറായ വീട്ടിലാണ് യുവാവിന്റെ മൃദദേഹം കണ്ടത്.
    നിറയെ വീടുകളുള്ള ഇ എം എസ് റോഡിനടുത്താണ് സംഭവം

    ഈ പഴകിയ വീട്ടിൽ യുവാക്കൾ തമ്പടിക്കുന്നതായി അയൽവാസികൾ പറയുന്നു.



    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad