ചൂട്ടാട് ഏരിപ്രം തടയണ അപകടാവസ്ഥയിൽ
പഴയങ്ങാടി:
മാടായി ചൂട്ടാട് ഏരിപ്രം പുഴയ്ക്കു സമീപത്തെ തടയണ(മഞ്ച) അപകടാവസ്ഥയിൽ. മുട്ടം ഭാഗങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാനാണു കോൺക്രീറ്റ് തടയണ നിർമിച്ചത്.
കൂടാതെ തടയണയുടെ മുകളിലെ സ്‌ലാബ് പാലമായും ഉപയോഗിച്ചു വരുന്നുണ്ട്. പുതിയങ്ങാടി ചൂട്ടാട് ഭാഗത്തുനിന്നു മുട്ടം ഭാഗത്തേക്ക് ഇതുവഴി എളുപ്പത്തിൽ എത്താം. കാലപ്പഴക്കത്താൽ തടയണുടെ സ്‌ലാബിനു ബലക്ഷയം സംഭവിക്കുകയും കൈവരി തകരുകയും ചെയ്തു.
തടയണയുടെ തകർച്ച അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment