Header Ads

  • Breaking News

    കരിപ്പൂർ വിമാനത്താവളത്തിൽ പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങൾക്കും ഇനി പാർക്കിംഗ് ഫീസ് നൽകണം


    കരിപ്പൂർ:

    കരിപ്പൂർ വിമാനത്താവളത്തിൽ പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങൾക്കും ഇനി പാർക്കിംഗ് ഫീസ് നൽകണം. കാറിന് 30 രൂപ, ടെമ്പോ ട്രാവലർ, ബസ് തുടങ്ങിയവക്ക് 150 രൂപ എന്നിങ്ങനെയാണ് ഏപ്രിൽ ഒന്നുമുതൽ നൽകേണ്ടിവരിക.ഇതുവരെ വിമാനത്താവളത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ 10 മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയാൽ പണം നൽകേണ്ട ആവശ്യമില്ലായിരുന്നു.

    ഈ സൗജന്യമാണ് ഏപ്രിൽ ഒന്നുമുതൽ നിർത്തലാക്കുന്നത്. 30 രൂപക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഒരു മണിക്കൂർ വിമാനത്താവളത്തിൽ നിർത്താനുള്ള അനുവാദമുണ്ട്. സമയം വർധിച്ചാൽ തുകയും വർധിക്കും.
    കരിപ്പൂരിൽ യാത്രക്കാരെ സ്വീകരിക്കാൻ വരുന്ന വാഹനങ്ങൾ പാർക്കിംഗ് ബേയിൽ കയറ്റാതെ പുറത്ത് നിർത്തിയിടുന്നതിനാൽ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളില്ലാത്ത അവസ്ഥയാണ്. 

    ഇത് എയർപോർട്ട് അഥോറിറ്റിക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് മുഴുവൻ ഫീസ് നൽകാൻ തീരുമാനിച്ചത്.


    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad