കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം
മട്ടന്നൂർ :
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വിമാനസർവീസിലും യാത്രക്കാരുടെ എണ്ണത്തിലും വർധന ഉണ്ടെങ്കിലും വിമാനത്താവളത്തിലേക്ക് എത്താൻ ബസ് സർവീസ് പേരിനു മാത്രം. വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരുടെ യാത്രാസൗകര്യത്തിനായി ഡിസംബറിൽ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നു വിമാനത്താവളത്തിലേക്കു രാവിലെയും വൈകിട്ടും സർവീസ് ആരംഭിച്ചിരുന്നു.
എന്നാൽ 2 മാസമായി ഉച്ചയ്ക്ക് 1.50ന് വിമാനത്താവളത്തിൽ എത്തി, 22.20ന് തിരിച്ചു കണ്ണൂരിലേക്കു പോകുന്ന തരത്തിലാണു സർവീസ് നടത്തുന്നത്.
ജീവനക്കാർക്കും യാത്രക്കാർക്കു സർവീസിന്റെ പ്രയോജനം ലഭിക്കുന്നില്ല. രാജ്യാന്തര സർവീസ് ആരംഭിക്കുന്നതിന് 2 മണിക്കൂറും ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂറും മുൻപു വിമാനത്താവളത്തിൽ എത്തുന്ന തരത്തിൽ കൂടുതൽ കെഎസ്ആർടിസി സർവീസ് ആരംഭിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
മാർച്ച് 31 മുതൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണവും കൂടും.
ലഗേജുകൾ ഇല്ലാത്തവരും കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യുന്നവരും ടാക്സി പിടിച്ചു വിമാനത്താവളത്തിൽ എത്തേണ്ട അവസ്ഥയാണ്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖
ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക
No comments
Post a Comment